എട്ട് വർഷം മുൻപ് കൺമുന്നിൽ ഭാര്യയെ നഷ്ടമായി, ഇപ്പോൾ മകളും; നെഞ്ചുലഞ്ഞ് അമേരിക്കയിൽ കൊല്ലപ്പെട്ട ആനിൻ്റെ പിതാവ് 

SEPTEMBER 1, 2026, 1:12 AM

 തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ മലയാളി സമൂഹം.   കാലിഫോർണിയയിൽ തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവും കൊല്ലപ്പെട്ടത്.

അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടുപ്പിച്ച് കൊല്ലുകയായിരുന്നു. ആൻമേരി ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിലും ആയിരുന്നു. ഇവർക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി പൊലീസ് കസ്റ്റഡിയിലാണ്.

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: മൃതദേഹങ്ങൾ ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ​ഗോപി

vachakam
vachakam
vachakam

 എട്ട് വർഷം മുൻപ് നടന്ന ഒരു വാഹനാപകടത്തിലാണ് അനിന്റെ പിതാവ് ജിജി മാത്യുവിന് ഭാര്യയെ നഷ്ടപ്പെട്ടത്. ഇപ്പോൾ മകളെയും. ഈ ആഘാതത്തിൽ നിന്ന് ജിജി മാത്യുവിനോട് എന്തുപറയുമെന്ന ആശങ്കയിലാണ് ബന്ധുക്കളും സുഹ‍ൃത്തുക്കളും. 

 ഭാര്യയുടെ മരണം പോലും ഉൾക്കൊള്ളാൻ സമയമെടുത്ത ജിജിക്ക് മകൾ കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ജൂണിൽ പിതാവിൻ്റെ 70-ാം പിറന്നാൾ ആഘോഷത്തിനായാണ് ആൻ അവസാനമായി നാട്ടിലെത്തിയത്.

അന്ന് കണ്ട് മടങ്ങിയ മകൾ ഇന്ന് ജീവനോടെയില്ല എന്നത് ജിജിയെ തകർത്തുകളഞ്ഞിരിക്കുകയാണ്. ആനിന്റെ വിയോഗ വാർത്തയറിഞ്ഞ് മസ്‌ക്കറ്റിലുള്ള ഇളയ സഹോദരി അബിന കേശവദാസപുരത്തെ വീട്ടിലെത്തിയിട്ടുണ്ട്.  

vachakam
vachakam
vachakam

2018ൽ ഉണ്ടായ ഒരു വാഹനാപകടത്തിലായിരുന്നു ജിജിക്ക് ഭാര്യ ബ്ലെസിയെ നഷ്ടമായത്. ഇരുവരും സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ബ്ലെസി മരിച്ചിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam