പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടാൻ നീക്കം

SEPTEMBER 1, 2026, 2:03 AM

തൃശൂർ: ഹൈക്കോടതിയുടെ വിലക്ക് നിലനിൽക്കെ തൃശൂർ പാലിയേക്കരയിൽ വീണ്ടും ടോൾ നിരക്ക് കൂട്ടാൻ കരാർ കമ്പനിയുടെ നീക്കം. 

ടോൾ നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയതായി ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. 

ദേശീയപാത 544ലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങൾ നിലനിൽക്കെ 10 രൂപ മുതൽ 35 രൂപവരെയുള്ള വർധനവ് നടപ്പിലാക്കാനാണ് ശ്രമം.

vachakam
vachakam
vachakam

രൂക്ഷമായ ഗതാഗത കുരുക്ക്, ഇഴഞ്ഞ് നീങ്ങുന്ന അടിപ്പാത നിർമാണങ്ങൾ , തെളിയാത്ത വൈദ്യുത വിളക്കുകൾ, ദേശീയ പാത 544ൽ ഇടപ്പള്ളി - മണ്ണൂത്തി റീച്ചിൽ ഇനിയും പരിഹരിക്കാത്ത നിരവധി പ്രശ്നങ്ങളാണുള്ളത്.

ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത്. പിന്നീട് പിരിവ് പുനഃസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വർധന കോടതി തടഞ്ഞിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam