തെരഞ്ഞെടുപ്പ് തോൽവിയും വിശദീകരണം ഭീഷണിയല്ല: പിണറായിയെ പിന്തുണച്ച്  സിപിഎം നേതാക്കൾ 

SEPTEMBER 1, 2026, 2:15 AM

കണ്ണൂർ: പയ്യന്നൂരിൽ നടന്ന ‍തെരഞ്ഞെടുപ്പ് തോൽവിയുടെ വിശദീകരണം ഭീഷണിയല്ലെന്ന്  സിപിഎം നേതാക്കൾ.

പയ്യന്നൂരിലെ പിണറായി വിജയന്റെ പരിപാടിക്ക് ശേഷം തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി നേതാക്കൾ മാധ്യമങ്ങളെ കണ്ടു. 

ടി ഐ മധുസൂദനനും ഏരിയ സെക്രട്ടറി പി സന്തോഷും നഗരസഭ ചെയർമാൻ സരിൻ ശശിയും അടക്കമുള്ള നേതാക്കളാണ് മാധ്യമങ്ങളെ കണ്ടത്. 

vachakam
vachakam
vachakam

പിണറായി ഭീഷണി പ്രസംഗം നടത്തുന്നുവെന്ന വ്യാഖ്യാനമാണ് വരുന്നതെന്ന് ടി ഐ മധുസൂദനൻ പറഞ്ഞു.  പിണറായിയെ കാണുമ്പോൾ ആരെങ്കിലും പേടിക്കുന്നുണ്ടെങ്കിൽ അത് അവരുടെ ഉള്ളിലെ ഉറപ്പില്ലായ്മയാണെന്നും തങ്ങളുടെ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സെൻട്രൽ കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട് പബ്ലിക് ഡോക്യുമെന്റാണെന്നും ആ കാര്യങ്ങളാണ് പിണറായി പൊതുസമൂഹത്തിൽ പറഞ്ഞതെന്നും അതിൽ ഭീഷണിയുടെ സ്വരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ധനരാജ് കൊല്ലപ്പെട്ടപ്പോൾ തന്നെ അറിയിച്ചില്ലെന്ന വി കുഞ്ഞികൃഷ്ണന്റെ വാദത്തെയും നേതാക്കൾ തള്ളി. ഏരിയാ കമ്മിറ്റി മെമ്പറായ കുഞ്ഞികൃഷ്ണൻ അറിഞ്ഞില്ല എന്ന് പറയുന്നത് അദ്ദേഹത്തിന് ജനങ്ങളോട് ബന്ധമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഗൾഫിലുള്ളവർ വരെ ധനരാജിനെ കൊന്നത് അറിഞ്ഞിരുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്നും മധുസൂദനൻ ആരോപിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam