കോഴിഫാമിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

SEPTEMBER 1, 2026, 3:35 AM

മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ രണ്ടുപേരെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഫാം ഉടമ സമീർ, ഫാം ജീവനക്കാരനും അസം സ്വദേശിയുമായ സിറാജുദ്ദീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അപകടത്തിന് കാരണം അനധികൃത ഇലക്ട്രിക് വേലിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മനപ്പൂർവ്വമല്ലാത്ത നരഹത്യ, കെഎസ്ഇബി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ വെട്ടത്തൂർ സ്വദേശികളായ ഫാസിൽ, സാഹിർ എന്നീ സഹോദരങ്ങളാണ് ഷോക്കേറ്റ് ദാരുണമായി മരിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam