എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ 

AUGUST 31, 2026, 11:49 PM

തിരുവനന്തപുരം: കൈക്കൂലി കേസില്‍ സസ്പെന്‍ഷനിലായ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍. 

 മറ്റിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ സ്വന്തം റേഞ്ചില്‍ എത്തിക്കച്ച് കേസുടുക്കുന്നത് പതിവ് സംഭവമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലിയും ആവശ്യപ്പെടും. കൈക്കൂലി തന്നില്ലെങ്കില്‍ ബന്ധുക്കളെയും പ്രതികളാക്കും എന്ന് ഭീഷണിപ്പെടുത്തുമെന്ന് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉദ്യോഗസ്ഥനെതിരെ ഉള്ളത്.

vachakam
vachakam
vachakam

കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുക പതിവെന്നാണ് പരാതി. കൈക്കൂലി തന്നാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കുമെന്നും പരാതിയുണ്ട്.

  ഡിപ്പാര്‍മെന്റിലുള്ള മറ്റ് ഉദ്യോഗസ്ഥരും സമാന ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ചെറിയ അളവില്‍ ലഹരി വസ്തുക്കള്‍ പിടിക്കൂടിയാല്‍ കേസെടുക്കും. അതേസമയം, വലിയ അളവില്‍ ലഹരി വസ്തുക്കള്‍ പിടിക്കൂടിയാല്‍ കേസ് എടുക്കില്ലെന്നും വന്‍ തുക കൈക്കൂലിയായി ആവശ്യപ്പെടുമെന്നും ആരോപണമുണ്ട്. കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ പീഡിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഹരിപ്പാട് നിന്ന് കൈക്കൂലി വാങ്ങി രണ്ട് ഫയലുകള്‍ നീക്കം ചെയ്‌തെന്നും കണ്ടെത്തിയിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam