ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്ടൻ ജോ റൂട്ട്. ലണ്ടനിലെ ലോർഡ്‌സിൽ പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് റൂട്ട് പുതിയ റെക്കോർഡ് തന്റെ പേരിലാക്കിയത്.
പാക് പേസർ മൊഹമ്മദ് അലിയുടെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി പുറത്താകുന്നതിന് മുമ്പ് 24 റൺസാണ് റൂട്ട് നേടിയത്. ഈ പ്രകടനത്തോടെ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിന്റെ റെക്കോർഡാണ് റൂട്ട് മറികടന്നത്. സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിരിക്കുകയാണ് റൂട്ട്.
ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് ഇനി റൂട്ടിന്റെ പേരിലാവുക. 7594 ടെസ്റ്റ് റൺസാണ് റൂട്ട് സ്വന്തമാക്കിയിട്ടുള്ളത്. ഓസ്‌ട്രേലിയയിൽ 7578 റൺസ് നേടിയിട്ടുള്ള റിക്കി പോണ്ടിംഗ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കർ 7216 റൺസുമായി മൂന്നാം സ്ഥാനത്തുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ ഇനി 1713 റൺസ് കൂടി മാത്രം മതി ജോ റൂട്ടിന്. 168 മത്സരങ്ങളിൽ നിന്ന് 14208 റൺസാണ് റൂട്ട് ഇതുവരെ നേടിയിട്ടുള്ളത്. സച്ചിന്റെ 15921 റൺസ് എന്ന റെക്കോർഡ് റൂട്ട് മറികടക്കുമോ എന്ന ചർച്ചകൾ സജീവമാണ്. എന്നാൽ റൂട്ടിന് ഈ നേട്ടം സ്വന്തമാക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പിതാവ് മാറ്റ് റൂട്ട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഫിറ്റ്‌നസും താൽപ്പര്യവും നിലനിർത്തിയാൽ റൂട്ടിന് ആ റെക്കോർഡിനടുത്ത് എത്താൻ കഴിയുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
