ആസ്റ്റൺ വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ എത്തിക്കാൻ ചെൽസി ധാരണയിലെത്തി. 7.5 മില്യൺ പൗണ്ടിന്റെ കരാറിലാണ് ലണ്ടൻ ക്ലബ്ബായ ചെൽസി ഒപ്പുവെക്കുന്നത്. ഈ നീക്കത്തോടെ ആസ്റ്റൺവില്ലയിൽ സിയോൺ സുസുക്കിയുടെ വരവോടെ അവസരം കുറഞ്ഞ 34കാരനായ മാർട്ടിനെസ് രണ്ടുവർഷത്തെ കരാറിൽ ചെൽസിയിൽ ചേരും. ആവശ്യമെങ്കിൽ ഒരു വർഷം കൂടി കരാർ നീട്ടാനുള്ള വകുപ്പുമുണ്ട്.
കഴിഞ്ഞ മൽസരത്തിൽ ഗോൾകീപ്പർ റോബർട്ട് സാഞ്ചസിന്റെ മോശം പ്രകടനത്തെ തുടർന്ന്, ടീമിനായി ഒരു പുതിയ ഗോൾകീപ്പറെ കണ്ടെത്തുന്നത് പ്രധാന മുൻഗണനയാണെന്ന് ചെൽസി പരിശീലകൻ സാബി അലോൺസോ വ്യക്തമാക്കിയിരുന്നു.
തുടർന്ന് അതിവേഗത്തിലാണ് മാർട്ടിനെസിനായുള്ള നീക്കങ്ങൾ പൂർത്തിയാക്കിയത്. അതേസമയം, ചെൽസിയുടെ അർജന്റീന മധ്യനിര താരം എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാൻ മാഞ്ചെസ്റ്റർ സിറ്റി സജീവ ശ്രമങ്ങൾ നടത്തുന്നുണ്ട്. വരുന്ന 48 മണിക്കൂറിനുള്ളിൽ സിറ്റി ഔദ്യോഗിക ഓഫർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്ന എൻസോ, കഴിഞ്ഞ ലൂട്ടൺ ടൗണിനെതിരെയുള്ള കാരാബാവോ കപ്പ് മൽസരത്തിനുള്ള ചെൽസി ടീമിൽ ഉൾപ്പെട്ടിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
