രണ്ട് തവണ ഫിഫ ലോകകപ്പ് ജേതാക്കളായ ഉറുഗ്വേ അന്താരാഷ്ട്ര സൗഹൃദ മൽസരത്തിനായി ഇന്ത്യയിലെത്തും. 2026 ഒക്ടോബർ 6ന് കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രീരാങ്കണത്തിലാണ് (സാൾട്ട് ലേക്ക് സ്റ്റേഡിയം) ഇന്ത്യ - ഉറുഗ്വേ ചരിത്ര പോരാട്ടം അരങ്ങേറുന്നത്.
നിലവിൽ ഫിഫ റാങ്കിങിൽ 20-ാം സ്ഥാനത്തുള്ള ഉറുഗ്വേ ലോക ഫുട്‌ബോളിലെ ഏറ്റവും കരുത്തുറ്റ നിരയിലൊന്നാണ്. നിലവിൽ ഉറുഗ്വേ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായ ഇതിഹാസ താരം ഡീഗോ ഫോർലാന് ഇന്ത്യൻ ഫുട്‌ബോളുമായി അടുത്ത ബന്ധമുണ്ട്. 2016ൽ ഐ.എസ്.എല്ലിൽ മുംബൈ സിറ്റി എഫ്.സിക്ക് വേണ്ടി അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.
സെപ്തംബർ 26ന് നടക്കുന്ന പനാമയ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയം വേദിയാകുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൽസരം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും വേദിയുടെ കാര്യത്തിൽ ഇപ്പോഴാണ് അന്തിമ തീരുമാനമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
