57 വർഷം പഴക്കമുള്ള റെക്കോർഡ് മാറ്റിയെഴുതി വൈഭവ് സൂര്യവംശി

SEPTEMBER 1, 2026, 4:45 AM

റെക്കോർഡുകൾ തിരുത്തിയെഴുതുന്ന പതിവ് തുടർന്ന് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. ബെംഗളൂരുവിൽ നടക്കുന്ന ദുലീപ് ട്രോഫി സെമിഫൈനൽ പോരാട്ടത്തിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോണിനായി അർദ്ധസെഞ്ചുറി നേടിയ വൈഭവ് 57 വർഷം പഴക്കമുള്ള റെക്കോർഡാണ് മാറ്റിയെഴുതിയത്.

തുടക്കം മുതൽ തകർത്തടിച്ച വൈഭവ്, 42 പന്തുകളിൽ മൂന്ന് സിക്‌സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെയാണ് അർധസെഞ്ചുറി തികച്ചത്. 15 വയസും 157 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി തികച്ച താരം, ദുലീപ് ട്രോഫിയുടെ ചരിത്രത്തിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂർവ റെക്കോർഡ് സ്വന്തമാക്കി. 1969ൽ 16 വയസ്സും 23 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ ലക്ഷ്മൺ സിങ്ങിന്റെ റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയത്. 16 വയസും 307 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ പിയൂഷ് ചൗളയാണ് ഈ പട്ടികയിൽ മൂന്നാമതുള്ളത്.

റെക്കോർഡ് നേട്ടത്തിലും സെഞ്ചുറിക്ക് എട്ട് റൺസ് അകലെ വൈഭവ് പുറത്തായത് നിരാശയായി. 81 പന്തുകളിൽ 92 റൺസെടുത്താണ് വൈഭവ് മടങ്ങിയത്. എട്ട് റൺസ് കൂടി നേടിയിരുന്നെങ്കിൽ ദുലീപ് ട്രോഫിയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നേട്ടക്കാരനായ സച്ചിൻ ടെൻഡുൽക്കറുടെ 36 വർഷം പഴക്കമുള്ള റെക്കോർഡും വൈഭവിന് മുന്നിൽ വഴിമാറുമായിരുന്നു. അർധസെഞ്ചുറി നേട്ടത്തിന് പുറമെ മത്സരത്തിന്റെ ഒന്നാം ദിനം ഈസ്റ്റ് സോണിനെ നയിക്കാനും ഈ പതിനഞ്ചുകാരനായി. കൈത്തണ്ടയ്ക്ക് പരിക്കേറ്റ് ക്യാപ്ടൻ ഇഷാൻ കിഷൻ മൈതാനം വിട്ടതോടെയാണ് ഏകദേശം ഒരു മണിക്കൂറോളം വൈഭവ് ടീമിന്റെ താൽക്കാലിക നായകനായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam