മയാമി: അമേരിക്കൻ മേജർ സോക്കർ ലീഗിൽ നാലുഗോളുകളും ഒരു അസിസ്റ്റുമായി ലയണൽ മെസി കത്തിക്കയറിയ മത്സരത്തിൽ ഇന്റർ മയാമി 7-1ന് മോൺട്രിയലിനെ കീഴടക്കി.
20-ാം മിനിട്ടിൽ കാസിമെറോയിലൂടെയാണ് ഇന്റർ മയാമി സ്‌കോറിംഗ് തുടങ്ങിയത്. 40,52,83,90+6 മിനിട്ടുകളിലാണ് മെസി സ്‌കോർ ചെയ്തത്. 80-ാം മിനിട്ടിൽ ലൂയിസ് സുവാരേസും 89-ാം മിനിട്ടിൽ അലക്‌സാണ്ടർ ഷായും കൂടി മയാമിക്കുവേണ്ടി സ്‌കോർ ചെയ്തു.
എം.എൽ.എസിൽ 22 മത്സരങ്ങളിൽ 42 പോയിന്റുമായി ഇന്റർ മയാമി രണ്ടാം സ്ഥാനത്താണ്. 52 പോയിന്റുള്ള നാഷ്‌വിലെയാണ് ഒന്നാം സ്ഥാനത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
