കണ്ണൂർ: തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചുവെന്നും അത്തരക്കാര്‍ ആത്മപരിശോധന നടത്തണമെന്നും പിണറായി വിജയൻ.
തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നു, ജനവിധി മാനിക്കുന്നു. തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകും. താൽക്കാലികമായി തങ്ങളെ ഉപേക്ഷിച്ചവർക്ക് ഇപ്പോൾ കാര്യം മനസിലായിട്ടുണ്ടാകും. അവരെല്ലാം എല്‍ഡിഎഫിനൊപ്പം അണിനിരകുമെന്ന് പ്രതീക്ഷിക്കുന്നു.
ശരിയായ നിലപാട് സ്വീകരിച്ച് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണം. തളിപ്പറമ്പിൽ എല്ലാ കാലത്തും പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചുവെന്ന് പിണറായി പറഞ്ഞു.
തെറ്റായ നിലപാടാണ് അവർ സ്വീകരിച്ചത്. അത്തരക്കാർ തെറ്റ് തിരുത്തണം, അത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി കെ ഗോവിന്ദൻ അവസരവാദിയെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇത്തരം വഞ്ചകർ പാർട്ടിക്ക് പോറലേൽപ്പിക്കാൻ മാത്രം വളരില്ല. അവർ പിന്നോട്ട് പോകുന്നതാണ് ചരിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
