കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഏഴ് പേർക്ക് നാല് വർഷം കഠിന തടവും 91,000 രൂപ പിഴയുമാണ് വിധിച്ചത്.
കാസർകോട് അഡീഷണൽ സെഷൻസ് (3) കോടതിയുടേതാണ് വിധി.സതീശൻ എം കെ, സനൽ കുമാർ, ബിജിത്ത് എം, വിവേക് ചന്ദ്രൻ, ചന്ദ്രൻ, ഗിരീഷ്, രവി എന്നിവരെ ആണ് കോടതി ശിക്ഷിച്ചത്.
2019 ഫെബ്രുവരി 17 നാണ് കാസർകോട് ജില്ലയിലെ കല്ലോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.
അതേസമയം,10 പ്രതികളിൽ രണ്ടു പേർ വിദേശത്താണ്.ഒരു പ്രതി വിചാരണ നേരിട്ടില്ല. ബാക്കി ഏഴു പേരുടെ വിധിയാണ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
