തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനുള്ള സമയം വെട്ടിച്ചുരുക്കി. നിലവില്‍ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് സന്ദര്‍ശന അനുമതി.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വൈകിട്ട് മൂന്നര മുതല്‍ അഞ്ചര വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശത അനുഭവിക്കുന്നവര്‍ എന്നിവരെയാകും മുഖ്യമന്ത്രി ആദ്യം കാണുക. ഇതിന് ശേഷമായിരിക്കും മറ്റുള്ളവരെ കാണുക. നിയന്ത്രണം ബുധനാഴ്ച മുതല്‍ നിലവില്‍ വരും. മുഖ്യമന്ത്രി തിരക്കിലായതിനാലാണ് സമയം വെട്ടിച്ചുരുക്കിയതെന്നാണ് വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
