നടൻ യഷിനും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന സിനിമയ്ക്കും നൽകിയ പിന്തുണയെക്കുറിച്ച് പ്രതികരിച്ച് കന്നഡ താരം കിച്ച സുദീപ്. സോഷ്യൽ മീഡിയയിൽ താൻ പങ്കുവെച്ച കുറിപ്പ് ഒരു സഹപ്രവർത്തകനും കന്നഡക്കാരനുമായ വ്യക്തിക്കും കന്നഡ സിനിമയ്ക്കും നൽകിയ പിന്തുണയാണെന്ന് സുദീപ് വ്യക്തമാക്കി.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്' എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കുന്നതിനിടെയാണ് സുദീപ് യാഷിന് പിന്തുണയുമായി എത്തിയത്. മുൻപത്തെ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷമുള്ള പതിവ് ചേരുവകൾ മാറ്റിവെച്ച് വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുക്കാൻ വൻ ധൈര്യവും ഉറച്ച നിലപാടും വേണമെന്ന് സുദീപ് എക്സിൽ കുറിച്ചിരുന്നു.
തുടർന്ന് ബിഗ് ബോസ് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ്, "ഒരു കന്നഡക്കാരൻ എന്ന നിലയിലും കന്നഡ സിനിമയ്ക്ക് പിന്നിലെ അധ്വാനത്തെ മാനിച്ചുകൊണ്ടുമാണ് ഞാൻ അങ്ങനെ കുറിച്ചത്" എന്ന് സുദീപ് വ്യക്തമാക്കിയത്. മുൻപ് 'കെ.ജി.എഫ്' പോലുള്ള വൻ വിജയങ്ങൾക്ക് ശേഷം സുരക്ഷിതമായ ഫോർമുല സിനിമകൾ തിരഞ്ഞെടുക്കാതെ, പുതിയൊരു വഴി തിരഞ്ഞെടുക്കാൻ ധൈര്യം കാണിച്ച യഷിന്റെ തീരുമാനത്തെ സുദീപ് പ്രത്യേകം പ്രശംസിച്ചു.
'വിക്രാന്ത് റോണ'യ്ക്ക് ശേഷം അനൂപ് ഭണ്ഡാരിയുമായി വീണ്ടും ഒന്നിക്കുന്ന 'ബില്ല രംഗ ബാഷ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കുകളിലാണ് നിലവിൽ കിച്ച സുദീപ്. 2209 AD പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം 2027 ഒടുവിലോടെ തിയേറ്ററുകളിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
