ഡൽഹിയിൽ സ്ലീപ്പർ ബസ്സിൽ 16-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

AUGUST 31, 2026, 4:15 AM

ഡൽഹി-എൻ.സി.ആർ മേഖലയിൽ ഓടുന്ന സ്ലീപ്പർ ബസ്സിനുള്ളിൽ 16 വയസ്സുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ മൈൻപുരി സ്വദേശിനിയും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. പഠന കാര്യത്തെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് നോയിഡയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു പെൺകുട്ടി.

കനത്ത മഴയും ഇരുട്ടുമുള്ള സമയത്ത് വഴിതെറ്റി ഗ്രേറ്റർ നോയിഡയിലെ പരി ചൗക്കിൽ പെൺകുട്ടി ഇറങ്ങി. ഈ സമയം അവിടെയെത്തിയ സ്ലീപ്പർ ബസിലെ ജീവനക്കാർ നോയിഡയിലേക്ക് എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ ബസിൽ കയറ്റുകയായിരുന്നു. വർക്ക്‌ഷോപ്പിലെ അറ്റകുറ്റപ്പണികൾക്ക് ശേഷം യാത്രക്കാരില്ലാതെ മടങ്ങുകയായിരുന്ന ബസായിരുന്നു ഇത്.

യാത്രാമധ്യേ കർട്ടനുകൾ ഇട്ട സ്ലീപ്പർ ബസിനുള്ളിൽ വെച്ച് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിന് ശേഷം പെൺകുട്ടിയെ ഡൽഹിയിലെ കാശ്മീരി ഗേറ്റിന് സമീപം ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.

vachakam
vachakam
vachakam

പെൺകുട്ടി പോലീസിനെ സമീപിച്ച് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറായ കുൽദീപ്, കണ്ടക്ടറായ സന്ദീപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിംഗിന് ശേഷം പെൺകുട്ടിയെ സുരക്ഷിതമായി വീട്ടുകാരുടെ അടുക്കലേക്ക് എത്തിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam