ഫ്ലാറ്റിന്‍റെ ഏഴാം നിലയില്‍ നിന്ന് പങ്കാളിയെയും തള്ളിയിട്ട് ചാടിയ യുവതിക്ക് ദാരുണാന്ത്യം

AUGUST 30, 2026, 10:15 PM

വഴക്കിന് പിന്നാലെ ഫ്ലാറ്റിന്‍റെ ഏഴാം നിലയില്‍ നിന്ന് പങ്കാളിയെയും തള്ളിയിട്ട് ചാടിയ യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലാണ് സംഭവം. പുതുച്ചേരി സ്വദേശിയായ ജനനി (23)യാണ് മരിച്ചത്.

പങ്കാളിയായ മണിച്ചവേലു ഗുരുതര പരുക്കുകളോടെ ചികില്‍സയിലാണ്. ജനുവരി മുതല്‍ ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാവിലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്ക് രൂക്ഷമായതിന് പിന്നാലെ മണിച്ചവേലുവിനെയും തള്ളിയിട്ട് ബാല്‍ക്കണിയില്‍ നിന്ന് ജനനി ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ജനനി നേരെ താഴെ നിലത്ത് പതിച്ചു. മണിച്ചവേലുവാകട്ടെ മരച്ചില്ലയില്‍ കുടുങ്ങി നിന്നു. ജനനി തല്‍ക്ഷണം മരിച്ചു. മണിച്ചവേലുവിനെ അഗ്നി രക്ഷാസേനയെത്തി ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് മണിച്ചവേലു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫ്ലാറ്റിലെ മറ്റുള്ളവരോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam