വിജയോ രാഹുലോ? തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ടി.വി.കെ - കോൺഗ്രസ് തർക്കം

AUGUST 30, 2026, 10:21 PM

ചെന്നൈ : 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി തമിഴ്‌നാട്ടിലെ ഭരണസഖ്യമായ തമിഴക വെട്രി കഴകവും (TVK) കോൺഗ്രസും തമ്മിൽ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു.

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തമിഴക വെട്രി കഴകം അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്ന് കോൺഗ്രസ് മന്ത്രിമാരായ ടൂറിസം മന്ത്രി എസ്. രാജേഷ് കുമാറും ഉന്നതവിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥനും മുന്നറിയിപ്പ് നൽകി. 

ഭാവിയിൽ രാജ്യത്തെ നയിക്കുക ടി.വി.കെ തലവനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് ആയിരിക്കുമെന്ന ടി.വി.കെ മന്ത്രിമാരുടെ തുടർച്ചയായ പ്രസ്താവനകളെ തുടർന്നാണ് തർക്കം ഉടലെടുത്തത്. എന്നാൽ ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ കോൺഗ്രസ് നേതാക്കൾ, പ്രധാനമന്ത്രി പദത്തിലെത്താൻ 272 പാർലമെന്റ് അംഗങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam

അതേസമയം, ഏറ്റവും പുതിയ 'ഇന്ത്യാ ടുഡേ - സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ' (Mood of the Nation) സർവ്വേയിൽ രാജ്യത്തെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് 49 ശതമാനം പിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതും, 27 ശതമാനം പിന്തുണയോടെ രാഹുൽ ഗാന്ധി രണ്ടാമതും നിൽക്കുമ്പോൾ 9 ശതമാനം പിന്തുണയോടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മൂന്നാം സ്ഥാനത്തുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam