സി.എം.ആര്‍.എല്‍-എക്സാലോജിക് കേസ്: വീണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇ.ഡി നടപടി തുടങ്ങി; മൂല്യനിര്‍ണയം പൂര്‍ത്തിയായി

SEPTEMBER 20, 2026, 7:42 PM

കൊച്ചി: സി.എം.ആര്‍.എല്‍.-എക്‌സാലോജിക് സാമ്പത്തിക ഇടപാട കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകളും എക്‌സാലോജിക് സൊലൂഷന്‍സ് ഡയറക്ടറുമായ ടി. വീണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ ആരംഭിച്ചു. കേസില്‍ വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡി ഓഫീസില്‍ നടപടികള്‍ വേഗത്തിലാക്കിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ വീണ ഉള്‍പ്പെടെയുള്ള വിവിധ പ്രതികളുടെ 29.02 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചിരുന്നു.

ടി. വീണയുടെ പേരില്‍ ഒരു ഫ്‌ലാറ്റ് ഉള്ളതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ കൃത്യമായ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. രണ്ട് മാസം മുന്‍പ് കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിണറായി-പാറപ്രം റോഡില്‍ വീണയുടെ പേരില്‍ 80 സെന്റ് സ്ഥലമുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനുപുറമേ, പാതിരിയാട് വില്ലേജില്‍ പിണറായി വിജയന്റെ വീടിനോട് ചേര്‍ന്ന് വീണയുടെ പേരിലുള്ള സ്ഥലവും അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സ്വത്തുക്കളുടെയെല്ലാം മൂല്യനിര്‍ണയം പൂര്‍ത്തിയായതായാണ് സൂചന.

കേസില്‍ ഇ.ഡി നേരത്തേ മരവിപ്പിച്ച സ്വത്തുക്കളില്‍ വീണ പങ്കാളിയായ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്റെ 15.57 ലക്ഷം രൂപയും എക്സാലോജിക്കിന്റെ 27,585 രൂപയും ഉള്‍പ്പെടുന്നു. കൂടാതെ സി.എം.ആര്‍.എല്‍ സ്ഥാപക എം.ഡി ശശിധരന്‍ കര്‍ത്തയുടെ 11.70 കോടി രൂപയുടെ സ്വത്തും മരവിപ്പിച്ചവയില്‍ ഉണ്ട്. കഴിഞ്ഞയാഴ്ച കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കിലോഗ്രാമിലേറെ സ്വര്‍ണാഭരണങ്ങളും ഇ.ഡി സംഘം കണ്ടെത്തി മരവിപ്പിച്ചിരുന്നു. സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നിര്‍ണായക ഫയലുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ അന്തിമ അനുമതിക്കായി വേഗത്തില്‍ നീക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam