തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ സെക്രട്ടറിയുമായ തോപ്പു എൻ ഡി വെങ്കടാചലം പാർട്ടിയിൽനിന്ന് രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കയ്പേറിയ അനുഭവങ്ങൾ കാരണം പാർട്ടിയിൽ തുടരാൻ കഴിയില്ലെന്നും അതിനാലാണ് രാജിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന വാർത്തകൾ ശരിയല്ലെന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുകയാണെന്നും വെങ്കടാചലം വ്യക്തമാക്കി.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുന്തുറൈ മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ച വെങ്കടാചലം നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.
മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സൗത്ത് ജില്ലാ സെക്രട്ടറിയുമായ എസ് മുത്തുസ്വാമിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പെരുന്തുറൈയിലെ വെങ്കടാചലത്തിൻ്റെ തോൽവിക്ക് കാരണമായതെന്ന് അണികൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വെങ്കടാചലത്തെ ഈറോഡ് സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
