ഗോൾഡി ബ്രാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എഫ്ബിഐ; വിവരം നൽകുന്നവർക്ക് 9.59 കോടി രൂപ ഇനാം

SEPTEMBER 29, 2026, 4:23 AM

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ജീത്ത് സിങിനെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എഫ്ബിഐ. പത്ത് പേരുടെ പട്ടികയിലാണ് ഇയാളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗോള്‍ഡി ബ്രാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ (ഏകദേശം 9,59,65,000 രൂപ) ഇനാമും പ്രഖ്യാപിച്ചു. ലഹരിക്കടത്ത്, കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഗോള്‍ഡി ബ്രാര്‍. കുപ്രസിദ്ധ ഗുണ്ട ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ നോര്‍ത്ത് അമേരിക്കയിലെ പ്രധാന നേതാവ് കൂടിയാണ് ഗോള്‍ഡി ബ്രാര്‍.

ഗോള്‍ഡി ബ്രാര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്നും ഇയാളുമായി അകലം പാലിക്കണമെന്നും എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയ, കാനഡ, ഇന്ത്യ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ബ്രാറിന് വേരുകളുണ്ടെന്നാണ് എഫ്ബിഐ ചൂണ്ടിക്കാട്ടുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ പൊലീസിനെയോ എഫ്ബിഐയെയോ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam