കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ നിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി

SEPTEMBER 28, 2026, 11:19 AM

ന്യൂഡൽഹി: കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.കൂടാതെ, പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. 

പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗത്തിന് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് നൽകിയ പൊതുതാൽപര്യ ഹർജിയാണിത്.സംഭവത്തിൽ  ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായി സോഷ്യൽ മീഡിയ ഇടനിലക്കാർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തിൽ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം നിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam