വിജയിനെ കാണാന്‍ ജനസാഗരം: കനത്ത ചൂടും തിരക്കുമൂലം പത്തോളം പേര്‍ കുഴഞ്ഞുവീണു

SEPTEMBER 28, 2026, 6:34 AM

ചെന്നൈ: മധുരയില്‍ മുഖ്യമന്ത്രി വിജയിനെ കാണാന്‍ തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തിനിടയില്‍ കനത്ത തിരക്കിലും ചൂടിലും പെട്ട് പത്തിലധികം പേര്‍ ബോധരഹിതരായി. മധുര സര്‍ക്കാര്‍ രാജാജി ആശുപത്രിക്ക് സമീപമാണ് സംഭവം.

ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങിനായി മധുരയിലെത്തിയ മുഖ്യമന്ത്രിയെ നേരില്‍ കാണുന്നതിനായി മണിക്കൂറുകളോളമാണ് ആയിരക്കണക്കിന് ആളുകള്‍ കാത്തുനിന്നത്. തുടര്‍ന്നുണ്ടായ അമിതമായ ജനത്തിരക്കും കഠിനമായ ചൂടും കാരണമാണ് പലര്‍ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തത്.

കുഴഞ്ഞുവീണവരെ ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും വോളന്റിയര്‍മാരും ചേര്‍ന്ന് പ്രാഥമിക ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam