ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. 11 കോടിയോളം രൂപയുടെ എംഡിഎംഎയുമായി രണ്ട് മലയാളികൾ ഉൾപ്പടെ ആറുപേരെ കർണാടക പൊലീസ് പിടികൂടി. മൂന്നിടങ്ങളിൽ നിന്നായി അഞ്ചര കിലോയോളം എംഡിഎംഎ ആണ് പിടിച്ചെടുത്തത്.
ബെംഗളൂരുവിലെ വിദ്യാരണ്യപുര, ഹെബ്ബാൾ, ഗിരിനഗർ പൊലീസ് സ്റ്റേഷനുകളുടെ പരിധികളിൽ നിന്നാണ് വലിയ തോതിൽ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്ന് പൊലീസ് വ്യക്തമാക്കി.
ഗിരിനഗറിൽ നിന്ന് 8 കോടി 64 ലക്ഷം രൂപയുടെ എംഡിഎംഎയാണ് കണ്ടെടുത്തത്. ഹെബ്ബാളിൽ നിന്ന് 2 കോടി 10 ലക്ഷം രൂപയുടെ മയക്കുമരുന്നും വിദ്യാരണ്യപുരയിൽ 2,20,000 രൂപയുടെ എംഡിഎംഎയും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് മലയാളികളും ഒരു വിദേശിയും ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആഷിഖ്, ജാഫർ എന്നിവരാണ് പിടിയിലായ മലയാളികൾ. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. തായ്‍ലൻഡ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടത്തുന്ന വൻ ശൃംഖലയുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
