ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 18-ലധികം പേർക്ക് പരിക്കേറ്റതായി സംശയിക്കുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾ തകരുകയും ഡൽഹി-ഹൗറ പാതയിലെ ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെടുകയും ചെയ്തു.
മനോരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പടക്ക നിർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അമിത് പാൽ അറിയിച്ചു. പരിക്കേറ്റ് പ്രയാഗ്‌രാജിലെ എസ്.ആർ.എൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ച് പേരാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സ്ഫോടനത്തിൽ പടക്ക നിർമ്മാണ ശാലയ്ക്ക് തൊട്ടടുത്തുള്ള അഞ്ചിലധികം വീടുകൾ തകർന്നു വീണു.
തീവ്രമായ സ്ഫോടനത്തെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഡൽഹി-ഹൗറ റയിൽവേ പാതയിലെ ഗതാഗതം നിർത്തിവെച്ചത്. അജ്മീർ-സീൽദാ എക്‌സ്പ്രസ്, ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവ സമീപ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. എൽ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് വ്യോമസേനാ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
