എല്‍ഡിഎഫില്‍ അടിമയും ഉടമയും ഇല്ല, ഉപ നേതൃ പദവി സിപിഐക്ക് കിട്ടുമെന്ന്  പ്രതീക്ഷ

AUGUST 31, 2026, 9:36 AM

ഡല്‍ഹി: പ്രതിപക്ഷ ഉപനേതൃ പദവിയില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎം നിലപാട് പറയേണ്ടത് എംഎ ബേബിയോ ,എംവി ഗോവിന്ദനോ ആണെന്ന് അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫില്‍ അടിമയും ഉടമയും ഇല്ലെന്നും പങ്കുവെക്കലുകള്‍ എല്‍ഡിഎഫില്‍ അനിവാര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍ ചേരാനിരിക്കെയാണ് പ്രതികരണം. 

സിപിഐ നല്ല കരുത്തുള്ള പാര്‍ട്ടിയാണെന്നും പാര്‍ട്ടിയുടെ ശക്തി ആരേയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും ബിനോയ് വിശ്വം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനറുടെ വാക്കുകളില്‍ പ്രതീക്ഷയുണ്ടെന്നും ഉപ നേതൃ പദവി സിപിഐക്ക് കിട്ടും എന്നത് പ്രതീക്ഷ അല്ല ബോധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ദേശീയ നേതൃത്വം ഉള്‍പ്പെടെ നല്ല രാഷ്ട്രീയ ബോധ്യമുള്ളവരാണ്. അവര്‍ തങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുമെന്ന് കരുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം പുറത്തിട്ട് അലക്കാന്‍ സിപിഐ ഉദ്ദേശിക്കുന്നില്ല. മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam