ഇംഗ്ലീഷ് വിംഗർ ജാക്ക് ഗ്രീലിഷ് വീണ്ടും എവർട്ടനിലേക്ക് മടങ്ങിയെത്തുന്നു. മാഞ്ചസ്റ്റർ സിറ്റി താരമായ മുപ്പതുകാരനായ ഗ്രീലിഷ്, വായ്പ അടിസ്ഥാനത്തിൽ തുടർച്ചയായ രണ്ടാം സീസണിലാണ് എവർട്ടനിൽ കളിക്കാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ സീസണിൽ എവർട്ടനിൽ മികച്ച പ്രകടനം പുറത്തെടുത്ത ഗ്രീലിഷിന് ജനുവരിയിലേറ്റ കാൽവിരലിലെ പരിക്കാണ് വിനയായത്. "എനിക്ക് ഇത് വളരെ സന്തോഷം നൽകുന്ന നിമിഷമാണ്. ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും ഞാൻ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുമ്പോഴാണ്, അത് പന്തിൽ മാത്രമല്ല. മാനേജരും സഹതാരങ്ങളും പ്രത്യേകിച്ച് എവർട്ടൻ ആരാധകരും എനിക്ക് നൽകിയത് ആ സ്നേഹമാണ്," എവർട്ടന്റെ ഔദ്യോഗിക പ്രസ്താവനയിലൂടെ ഗ്രീലിഷ് വ്യക്തമാക്കി.
അതേസമയം, ട്രാൻസ്ഫർ ജാലകം അടയ്ക്കുന്ന അവസാന ദിനത്തിൽ എവർട്ടന് തിരിച്ചടിയും നേരിടേണ്ടി വന്നു. യു.എസ്.എ അന്താരാഷ്ട്ര താരം ഫൊളാരിൻ ബാലോഗനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രതിസന്ധിയിലായി. മൊണാക്കോ മുന്നേറ്റനിര താരമായ ബാലോഗൻ മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടതാണ് കരാർ മുടങ്ങാൻ കാരണം.
ഫിയോറെന്റീനയിലേക്ക് ബെറ്റോയും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എൻഡിയായെയും ചേക്കേറിയതോടെ ഡേവിഡ് മോയസിന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന എവർട്ടന്റെ മുന്നേറ്റനിരയിൽ വലിയ ക്ഷാമമാണ് നേരിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
