ബ്രസീൽ, ഉറുഗ്വേ, പാനമയ്‌ക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

SEPTEMBER 1, 2026, 8:14 AM

ബ്രസീൽ, ഉറുഗ്വേ, പാനമ എന്നീ കരുത്തരായ ടീമുകൾക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരങ്ങൾക്കുള്ള 26 അംഗ ഇന്ത്യൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു.

ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിൽ നാല് മലയാളി താരങ്ങൾ ഇടംപിടിച്ചപ്പോൾ, പ്രമുഖ താരങ്ങളായ സന്ദേശ് ജിംഗാൻ, ലാലിയൻ സുവാല ചാംഗ്‌തേ എന്നിവർക്ക് സ്ഥാനം ലഭിച്ചില്ല. ബിജോയ് വർഗീസ്, ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, സഹൽ അബ്ദുൽ സമദ് എന്നിവരാണ് ടീമിൽ ഇടംനേടിയ മലയാളി താരങ്ങൾ.

അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ചാണ് ഖാലിദ് ജമീൽ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സീനിയർ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു, ആകാശ് മിശ്ര, അൻവർ അലി, ജയ് ഗുപ്ത, ഫാറൂഖ് ചൗധരി, മൻവീർ സിംഗ്, റഹീം അലി, റയാൻ വില്യംസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം 26 അംഗ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

മത്സരങ്ങൾക്ക് മുന്നോടിയായി ഈ മാസം 14ന് ബെംഗളൂരുവിൽ ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കും. തുടർന്ന് ഈ മാസം 16ന് ബെംഗളൂരുവിൽ വെച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ പാനമയെ നേരിടും. അതിനുശേഷം ഒക്ടോബർ 3ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ആവേശപോരാട്ടത്തിൽ ലത്തീൻ അമേരിക്കൻ വമ്പന്മാരായ ബ്രസീലിനെയും ഒക്ടോബർ 6ന് ഉറുഗ്വേയെയുമാണ് ഇന്ത്യ നേരിടുക. ഫുട്‌ബോൾ ലോകത്തെ വമ്പൻ ശക്തികൾ ഇന്ത്യയിൽ കളിക്കാനെത്തുന്നത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്.

ഇന്ത്യയുടെ 26 അംഗ ടീം

  • ഗോൾകീപ്പർമാർ: അൽബിനോ ഗോമസ്, ഗുർപ്രീത് സിംഗ് സന്ധു, പ്രഭ്‌സുഖാൻ സിംഗ് ഗിൽ, സോം കുമാർ
  • പ്രതിരോധ നിര: അഭിഷേക് സിംഗ് ടെക്ചാം, ആകാശ് മിശ്ര, അൻവർ അലി, ബിജോയ് വർഗീസ്, ഹമിംഗ്തൻമാവിയ റാൽറ്റെ, ജയ് ഗുപ്ത, പ്രാംവീർ, റിക്കി മീതെയ് ഹാബാം
  • മധ്യനിര: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, ഫാറൂഖ് ചൗധരി, ലാലെങ്മാവിയ റാൽറ്റെ, മക്കാർട്ടൺ നിക്‌സൺ, മുഹമ്മദ് സനാൻ, റിക്കി ഷാബോങ്, സഹൽ അബ്ദുൽ സമദ്.
  • മുന്നേറ്റ നിര: എഡ്മണ്ട് ലാൽരിൻഡിക, ഇർഫാൻ യാദ്വാദ്, മൻവീർ സിംഗ്, റഹീം അലി, റയാൻ വില്യംസ്, വിക്രം പ്രതാപ് സിംഗ്.
  • റിസർവ് താരങ്ങൾ: ഗോൾകീപ്പർ ഹൃതിക് തിവാരി, പ്രതിരോധ താരങ്ങളായ ചിംഗ്ലെൻസാന സിംഗ് കോൺഷാം, റോഷൻ സിംഗ് നൊറെം, മധ്യനിര താരം സുരേഷ് സിംഗ് വാങ്ജാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam