ചെന്നൈ : 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന് ടി.വി.കെ. വിജയ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന പ്രസ്താവനയുമായി ടി.വി.കെ എം.എൽ.എ കനിമൊഴി വീണ്ടും രംഗത്തെത്തിയതോടെ തമിഴ്‌നാട്ടിലെ ഭരണസഖ്യ കക്ഷികളായ ടി.വി.കെയും കോൺഗ്രസും തമ്മിലുള്ള തർക്കം പരസ്യപ്പേരിലേക്ക് കടന്നു.
"2029-ൽ വിജയ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. രാഹുൽ ഗാന്ധിയാണ് വിജയിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാൻ സഹായിച്ചത്. അതുപോലെ 2029-ൽ അദ്ദേഹം വിജയിയുടെ കൈപിടിച്ച് പ്രധാനമന്ത്രിയാക്കും. രാജ്യത്തിന്റെ നായകൻ ആരാകണമെന്ന് ഡൽഹിയല്ല, തമിഴ്‌നാടാണ് തീരുമാനിക്കുക," എന്ന് കനിമൊഴി പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധി തന്നെയായിരിക്കും 2029-ൽ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
അടുത്തിടെ പുറത്തുവന്ന 'ഇന്ത്യാ ടുഡേ - സി വോട്ടർ' സർവേയിൽ ജനപ്രിയ പ്രധാനമന്ത്രി സ്ഥാനാർത്ഥികളുടെ പട്ടികയിൽ നരേന്ദ്ര മോദിക്കും (48.7%) രാഹുൽ ഗാന്ധിക്കും (27.1%) തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്ത് വിജയ് (9.2%) ഇടംപിടിച്ചിരുന്നു. 'ഇന്ത്യ' മുന്നണിയെ നയിക്കാൻ അനുയോജ്യനായ നേതാവെന്ന ചോദ്യത്തിൽ 12.2% പിന്തുണയോടെ വിജയ് രണ്ടാം സ്ഥാനത്തുമെത്തി. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലുടനീളം 'ഇന്നത്തെ മുഖ്യമന്ത്രി, നാളത്തെ പ്രധാനമന്ത്രി' എന്ന പേരിൽ ടി.വി.കെ പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
