ന്യൂഡൽഹി: ലോ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിലോ അച്ചടക്ക നടപടികളിലോ ഇടപെടാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് (BCI) നിയമപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി.
വിദ്യാർത്ഥികൾക്കെതിരെയുള്ള ഏത് തരത്തിലുള്ള അച്ചടക്ക നടപടിയും അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങളുടെ സ്വന്തം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി വേണം സ്വീകരിക്കാനെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈദരാബാദിലെ 'നൽസാർ' യൂണിവേഴ്സിറ്റി ഓഫ് ലോയിലെ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് അഭിഭാഷക എൻറോൾമെന്റ് നൽകില്ലെന്ന് ബാർ കൗൺസിൽ മുൻപ് ഉത്തരവിട്ടിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിമരുന്നിട്ടതോടെ ബാർ കൗൺസിൽ ഉത്തരവ് പിൻവലിക്കുകയും അധ്യക്ഷൻ മനൻ കുമാർ മിശ്ര വിദ്യാർത്ഥികളോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
1961-ലെ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരം നിർമ്മിതമായ ബാർ കൗൺസിലിന്, ഒരു വിദ്യാർത്ഥി നിയമബിരുദം പൂർത്തിയാക്കി അഡ്വക്കേറ്റ് ആയി രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ അച്ചടക്ക അധികാരപരിധി ലഭിക്കുകയുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. നൽസാർ സംഭവവുമായി ബന്ധപ്പെട്ട് ബി.സി.ഐ പുറപ്പെടുവിച്ച നോട്ടിഫിക്കേഷനുകൾ നിയമസാധുതയില്ലാത്തതാണെന്ന് പ്രഖ്യാപിച്ച് സുപ്രീം കോടതി റദ്ദാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
