ലൈംഗിക പീഡനക്കേസ് പ്രതിയുമായി വേദി പങ്കിടാനാകില്ല; രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിൽ നിന്നും ജോസ് ഫ്ലാങ്ക്ളിനെ ഒഴിവാക്കി

SEPTEMBER 3, 2026, 4:52 AM

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിൽ നിന്നും ക്രിമിനൽ കേസിലെ പ്രതിയായ ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്ലാങ്ക്ളിനെ പൊലീസ് ഒഴിവാക്കി.

നെയ്യാറ്റിൻകര നിയമസഭ മണ്ഡലത്തിൽപ്പെട്ട വിദ്യാ‍ർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ നിന്നാണ് ഡിസിസി ജനറൽ സെക്രട്ടറിയെ ഒഴിവാക്കിയത്.

ഇന്നലെ നെയ്യാറ്റിൻകരയിലെ എംഎൽഎ എൻ ശക്തൻ സംഘടിപ്പിച്ച പരിപാടയിലെ ഉദ്ഘാടകനായിരുന്നു രമേശ് ചെന്നിത്തല. ലൈംഗിക പീഡനക്കേസിലെ പ്രതിയായ ജോസ് ഫ്ലാങ്കളിനായിരുന്നു സ്വാഗതപ്രാസംഗികന്‍. 

vachakam
vachakam
vachakam

പീഡനക്കേസിലെ പ്രതിയുമായി വേദി പങ്കിടാനാകില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പ്രകാരം ആഭ്യന്തരമന്ത്രിയുടെ ഓഫീസ് നിലപാടെടുത്തോടെയാണ് ഇയാളെ ഒഴിവാക്കിയത്. 

ഇതിനുശേഷമാണ് ചെന്നിത്തല പരിപാടിക്ക് എത്തിയത്. റോജി എം ജോണും പരിപാടിയിൽ പങ്കെടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam