ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവതരം; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി

SEPTEMBER 3, 2026, 5:06 AM

കൊച്ചി: നടി ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കി.വിഷയത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.

ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനിക്ക് ഇടയാക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അന്‍സിബയുടെ പരാതി.  

എന്നാല്‍, എറണാകുളം മജിസ്ട്രേറ്റ് കോടതി അന്‍സിബയുടെ ഹർജി തള്ളുകയാണ് ചെയ്തത്.പരാതിയില്‍ കേസെടുക്കാന്‍ മാത്രമുള്ള വകുപ്പുകളില്ലെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ നിര്‍ദേശം. 

vachakam
vachakam
vachakam

ഇതിനുപിന്നാലെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം, അന്‍സിബ ഹസന്റെ ഹർജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam