ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഭാര്യ ഡോ. ഗുർപ്രീത് കൗറും ഇടനിലക്കാർ മുഖേന ബലാത്സംഗ കേസുകൾ പണം വാങ്ങി ഒതുക്കിത്തീർക്കുന്ന വൻ സാമ്പത്തിക തട്ടിപ്പ് റാക്കറ്റ് നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി.
ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് ഓഡിയോ ക്ലിപ്പുകൾ പുറത്തുവിട്ടുകൊണ്ട് ബി.ജെ.പിയുടെ ആരോപണങ്ങൾ ഉന്നയിച്ചത്.
ഇൻഫ്ലുവൻസറായ ഗുരി ചാഹലിനെതിരെയുള്ള ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാൻ 5 കോടി രൂപയുടെ ഇടപാട് നടന്നു എന്ന് ഓഡിയോ സംഭാഷണങ്ങളിൽ വ്യക്തമാണെന്ന് ബി.ജെ.പി അവകാശപ്പെട്ടു. എന്നാൽ പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിൽ മുഖ്യമന്ത്രിയുടെയോ ഭാര്യയുടെയോ പേര് നേരിട്ട് പരാമർശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
മുഖ്യമന്ത്രിയുടെ വസതി ഇത്തരത്തിലുള്ള നിയമവിരുദ്ധമായ ഡീലുകളുടെ കേന്ദ്രമായി മാറിയെന്നും ഇതിന്റെ വിഹിതം എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിലേക്ക് എത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബി.ജെ.പി ആരോപിച്ച് രംഗത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
