മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' പാക്കപ്പ്

SEPTEMBER 3, 2026, 10:39 PM

'തുടരും' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് മോഹൻലാൽ എത്തുക.

ഒരിടവേളയ്ക്ക് ശേഷം പൊലീസ് ലുക്കിൽ മോഹൻലാൽ എത്തുന്ന ആവേശത്തിലും തുടക്കം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റേയും പ്രതീക്ഷയിലും ആവേശത്തിലും ആണ് മലയാള സിനിമാസ്വാദകരും ആരാധകരും ഇപ്പോൾ. തതവസരത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പാക്കപ്പ് ആയിരിക്കുകയാണ്.

അണിയറപ്രവർത്തകരാണ് അതിമനോഹരം പാക്കപ്പ് ആയ വിവരം അറിയിച്ചിരിക്കുന്നത്. ഒപ്പം ലൊക്കേഷനിൽ നിന്നുമുള്ള ഏതാനും ചില സ്റ്റില്ലുകളും പുറത്തുവിട്ടിട്ടുണ്ട്. 

vachakam
vachakam
vachakam

ഡിസംബർ 24ന് ക്രിസ്മസ് റിലീസായാണ് അതിമനോഹരം തിയറ്ററിൽ എത്തുക. ലൗലജൻ എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. പൊലീസ് സബ് ഇൻസ്പക്റ്ററായ ഇയാളുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്. ആഷിഖ് ഉസ്മാന്റെ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam