കോഴിക്കോട്: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള നേതൃത്വ പരിശീലന പരിപാടി 'റീ ഇമേജിംഗ് കേരള'യ്ക്ക് കോഴിക്കോട് ഐഐഎമ്മില്‍ തുടക്കം. ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.
മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കൂടാതെ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, തുടങ്ങിയ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഐഐഎമ്മിലെ അധ്യാപകര്‍ തൊട്ട് രാജ്യാന്തര വിദഗ്ദ്ധര്‍ വരെ നയിക്കുന്ന സെഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ആദ്യ ക്ലാസ് നടക്കുന്ന ഇന്ന് കൃത്യ സമയത്താണ് മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ക്ലാസ് റൂമിലെത്തിയത്. ഇന്നും നാളെയും വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസുകള്‍ നടക്കും. പരസ്പരം ആശയങ്ങളും അനുഭവങ്ങളും പങ്ക് വെച്ച് പുതുയുഗ പിറവിക്കായാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
