തിരുവനന്തപുരം: യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് സ്വദേശി അഞ്ജന(25)യാണ് മരിച്ചത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മരിച്ച നിലയിൽ കാണുന്നത്. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് മാതാവ് വാതിൽ തട്ടി വിളിക്കുകയും തുറക്കാത്തതിനെ തുടർന്ന് ചവിട്ടിത്തുറന്ന് നോക്കുകയുമായിരുന്നു.ഉടൻതന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ജനയുടെ അനുജൻ യുകെയിലാണ് പഠിക്കുന്നത്. അഞ്ജനയ്ക്കും യുകെയിൽ പോയി പഠനം നടത്താൻ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അവിടേക്ക് പോകാൻ വിസ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
