തൃശൂര്‍: ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരായ കൈക്കൂലി കേസിൽ പരാതിക്കാരൻ ദേവേന്ദ്രനെതിരെ വധഭീഷണി.
വടശ്ശേരി പ്രതാപൻ എന്നയാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കോൾ വന്ന, ഫോൺ നമ്പർ സഹിതം ദേവേന്ദ്രൻ പൊലീസിന് പരാതി നൽകി.
ജീവന് സംരക്ഷണം വേണമെന്ന് പരാതിയിൽ ദേവേന്ദ്രൻ ആവശ്യപ്പെടുന്നു. എംഎൽഎയുടെ ആവശ്യപ്രകാരമാണ് തട്ടിക്കളയാൻ പദ്ധതിയിട്ടതൊന്നും പ്രതാപൻ പറഞ്ഞുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതാപന്‍റെ ഫോണിലേക്ക് വന്ന കോളുകൾ പരിശോധിക്കണമെന്നും ആവശ്യമുണ്ട്. സനീഷ് കുമാറിനെതിരെ കേസെടുക്കാൻ തൃശൂര്‍ വിജിലൻസ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് കോടതി നടപടി. പട്ടയം ശരിയാക്കി നൽകാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
