കുടുംബത്തിന് നേരെ നേരെ ലഹരി സംഘത്തിന്റെ ആക്രമണം

SEPTEMBER 3, 2026, 11:52 PM

കോഴിക്കോട്: പശുവിന് തീറ്റപ്പുല്ല് വെട്ടി മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ ലഹരി സംഘം നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റ മൂന്ന് പേരെയും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെ അഗസ്ത്യൻമുഴി പാലത്തിന് സമീപമാണ് സംഭവം. 

കോഴിക്കോട് മുക്കം അഗസ്ത്യൻമുഴി സ്വദേശി ഷാജി, ഭാര്യ സിനി, 15 വയസ്സുകാരനായ മകൻ ഗോകുൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. 

vachakam
vachakam
vachakam

ഫാം നടത്തിവരുന്ന ഷാജി പശുക്കൾക്കായി സ്ഥിരമായി അഗസ്ത്യൻമുഴി പാലത്തിന് ചുവട്ടിൽ നിന്നാണ് തീറ്റപ്പുല്ല് ശേഖരിക്കാറുള്ളത്.

  പതിവുപോലെ പുല്ല് വെട്ടി തിരികെ മടങ്ങവേ മദ്യപ സംഘത്തിന്റെ ബൈക്കുകൾ വഴി തടസ്സപ്പെടുത്തി ഇട്ടിരിക്കുകയായിരുന്നു. വാഹനം മാറ്റാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഇവർ ഷാജിയെയും സിനിയെയും കുറിച്ച് അപമര്യാദയായി സംസാരിച്ചു എന്നാണ് ലഭിക്കുന്ന വിവരം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam