മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങളെ പരിഗണിക്കുന്നതായി സൂചന.
നിലവിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയാണ് മുഈൻ അലി.സംസ്ഥാന അധ്യക്ഷ പദവിക്കായി പി.കെ. ഫിറോസ്-പി.കെ. നവാസ് വിഭാഗങ്ങൾ തമ്മിൽ ചരടുവലികൾ ശക്തമാകുന്നതിനിടെയാണ് സംഘടനയിൽ തർക്കങ്ങളില്ലാതെ സമവായത്തിലെത്താൻ പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തെത്തന്നെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ലീഗ് നേതൃത്വം ആലോചിക്കുന്നത്.
എന്നാൽ, പാർട്ടിയിലെ അതിശക്തനും ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി പല ഘട്ടങ്ങളിലും തുറന്ന പോരിലേക്ക് നീങ്ങിയ നേതാവാണ് മുഈൻ അലി എന്നത് അദ്ദേഹത്തിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു വരുമ്പോൾ ശ്രദ്ധേയമായ രാഷ്ട്രീയ ഘടകമാകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
