സ്വന്തം ഉടമസ്ഥതയിലല്ലാത്ത കാർ ഒഎൽഎക്സിൽ വിൽപനയ്ക്കിട്ടു; 3.34 ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസെടുത്ത് പോലീസ്

SEPTEMBER 24, 2026, 3:58 AM

കിഴക്കമ്പലം: തന്റേതല്ലാത്ത കാർ വിൽപനയ്ക്കെന്ന വ്യാജേന ഒഎൽഎക്സിൽ പരസ്യം നൽകി പണം തട്ടിയെന്ന പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 

ഷാഹിൻ സഫീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.ഡബിൾ പാലം സ്വദേശിയായ അഫ്സൽ നൽകിയ പരാതിയിലാണ് നടപടി.

കെഎൽ 53 യു 3373 നമ്പറിലുള്ള കാർ വിൽപനയ്ക്കുണ്ടെന്ന് കാണിച്ച് ഷാഹിൻ  ഒഎൽഎക്സിൽ പരസ്യം നൽകിയതായും തുടർന്ന് പരാതിക്കാരനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 3,34,000 രൂപ കൈപ്പറ്റിയതായും പരാതിയിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

പിന്നീട് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാറാണ് നൽകാൻ ശ്രമിച്ചതെന്നും ഇതിലൂടെ വഞ്ചന നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും അധികൃതർ പ്രതികരിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam