കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്.
സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി നൗഫൽ(36) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പം മറ്റൊരാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
എന്നാൽ, ഇയാളുടെ വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നൗഫലിൽനിന്ന് ആദ്യം 15 ഗ്രാം എംഡിഎംഎയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇതിനുപിന്നാലെ ഇയാളുടെ കാറിൽ നടത്തിയ പരിശോധനയിൽ രണ്ടുകിലോയോളം എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
