കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ ചികിത്സാപ്പിഴവെന്ന് പരാതി. ജനിച്ച സമയത്ത് നല്കിയ കുത്തിവെപ്പിനിടെ കുടുങ്ങിയ സൂചി ഒരു വര്‍ഷത്തോളമായി കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ തറഞ്ഞുനിന്നതായി കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ജുവിന്റെ മകള്‍ അദ്വികയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. സംഭവത്തില്‍ കുടുംബം പൊലീസിലും ആരോഗ്യമന്ത്രിക്കും പരാതി നല്കി.
കുട്ടി ജനിച്ച് വീണ സമയത്ത് മെഡിക്കല്‍ കോളജില്‍ വെച്ച് എടുത്ത കുത്തിവെപ്പിനിടെ വിട്ടുപോയ സൂചിയുടെ ഭാഗമാണ് കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ കിടന്നിരുന്നത്. അടുത്തിടെ കുട്ടിക്ക് ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ എക്സ്റേ, സ്കാനിംഗ് പരിശോധനകളിലാണ് ശരീരത്തിനുള്ളില്‍ ലോഹഭാഗം തറച്ചിരിക്കുന്നത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വിവരം പുറത്തറിഞ്ഞതോടെ കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ശരീരത്തില്‍ നിന്ന് സൂചി പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായ രീതിയില്‍ ഉണ്ടായ ഈ ഗുരുതര വീഴ്ചയില്‍ കുറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം അധികൃതരെ സമീപിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
