എഎഐബിയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കുന്നു, അന്വേഷണത്തോട് പൂർണമായും സഹകരിക്കും : എയർ ഇന്ത്യ

SEPTEMBER 4, 2026, 6:10 AM

ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ. 

എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ ഇന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്നത്.

പ്രവർത്തനപരവും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടതുമായ എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നത്. ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങൾക്ക് വിധേയമായി കർശന പരിശീലനങ്ങളും മെഡിക്കൽ പരിശോധനകളും മറ്റ് നിയന്ത്രണ വിലയിരുത്തലുകളും പൂർത്തിയാക്കിയാണ് കമ്പനിയിലെ പൈലറ്റുമാരെ നിയോഗിക്കുന്നത്.

സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, സമീപകാല സംഭവങ്ങളെ തുടർന്ന് എല്ലാ പൈലറ്റുമാരുടെയും പരിശോധനകൾ എയർ ഇന്ത്യ സ്വമേധയാ ആരംഭിച്ചിട്ടുണ്ട് എന്നും എയ‌ർ ഇന്ത്യ അധികൃതർ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam