മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം; ഇന്ത്യന്‍ സൈക്യാട്രിക്ക് സൊസൈറ്റി ഹൈക്കോടതിയെ സമീപിക്കും

SEPTEMBER 4, 2026, 5:36 AM

കോഴിക്കോട് : മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഹാപ്പിനസ് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ എന്നാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പ് ആവര്‍ത്തിച്ച് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി. 

സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. സാഗര്‍ ടി. പറഞ്ഞു. ആശങ്കകള്‍ ഹൈക്കോടതിയെ അറിയിക്കും. 

ബന്ധപ്പെട്ട സംഘടനകളോടു കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. വെൽനെസ്, ഹാപ്പിനസ് എന്നീ പദപ്രയോഗങ്ങൾ ക്ലിനിക്കൽപരമായി അനുയോജ്യമല്ല. 

vachakam
vachakam
vachakam

അത് നിയമപരമായ അവ്യക്തതകൾക്ക് കാരണമാകും. ശാസ്ത്രീയ കൃത്യത ഉള്ള പേരുകൾ സ്വീകരിക്കണമെന്നും ഡോ. സാഗര്‍ ടി ന്യൂസ് മലയാളത്തോടു പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam