കൊല്ലത്ത് കുറ്റിക്കാട്ടില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

SEPTEMBER 4, 2026, 5:46 AM

കൊല്ലം: പരവൂരില്‍ കുറ്റിക്കാട്ടില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സമീപത്ത് വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നെടുങ്ങോലം പമ്പ് ഹൗസിനു സമീപമാണ് ജീർണിച്ച്‌ അസ്ഥികള്‍ മാത്രമായ മൃതദേഹം കാണപ്പെട്ടത്.

സമീപത്തുള്ള മരത്തില്‍ നിന്ന് കയറും കണ്ടെത്തി. തൂങ്ങിമരിച്ചതാണെന്നാണ് കരുതുന്നത്. രണ്ടുമാസം മുൻപ് ഇവിടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

അന്ന് ചാത്തന്നൂർ പൊലീസെത്തി വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. കേസില്‍ പ്രതിയായ യുവാവിന്റെ വാഹനമാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് മാസമായി യുവാവിനെ കാണാതായിരുന്നു.

vachakam
vachakam
vachakam

ഈ യുവാവിന്റേതാണ് അസ്ഥികൂടമെന്ന് സംശയമുള്ളതായി നാട്ടുകാർ പറയുന്നു. ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam