ഉജ്ജയിൻ: കത്തുന്ന ചിതയിൽ നിന്ന് മൃതദേഹഭാഗമായ മനുഷ്യമാംസം ഭക്ഷിച്ച അഘോരി വനിത അറസ്റ്റിലായി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് കാളി നന്ദ് ഗിരി എന്ന അഘോരി സന്ന്യാസിനിയെ അറസ്റ്റ് ചെയ്തത്.
വാൾ ഉപയോഗിച്ച് ചിതയിൽ നിന്ന് മാംസം കുത്തിയെടുത്താണ് ഇവർ കഴിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ മനുഷ്യമാംസം ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.
കിന്നർ അഖാഡയുടെ ഭാഗമായ വിഷ്ണുനാഥ് മഹാരാജ് എന്നയാളുടെ പരാതിയിലാണ് കാളി നന്ദ് ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്മശാനത്തിലേക്ക് അതിക്രമിച്ച് കടന്നതിനും സംസ്‌കാരച്ചടങ്ങുകൾ അലങ്കോലപ്പെടുത്തിയതിനും മൃതദേഹത്തോട് അനാദരവ് കാണിച്ചതിനുമുള്ള ബിഎൻഎസ് വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
