മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര-താരിഫ് നയങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവും പരിഹാസവുമായി ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ഡി വെവെര്‍. ഇന്ത്യ സന്ദര്‍ശനത്തിനിടെ മുംബൈയില്‍ സംഘടിപ്പിച്ച ഇന്ത്യ-ബെല്‍ജിയം ഉന്നതതല ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്, ലോകവ്യാപാര രംഗത്ത് വര്‍ധിച്ചുവരുന്ന നിയന്ത്രണങ്ങളെ ബാര്‍ട്ട് വിമര്‍ശിച്ചു.
'ഇന്ന് വ്യാപാര തടസ്സങ്ങള്‍ വര്‍ധിപ്പിക്കാനും വിപണികള്‍ അടച്ചുപൂട്ടാനും പുതിയ തീരുവകള്‍ ഏര്‍പ്പെടുത്താനും നിരവധി ശബ്ദങ്ങളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ചിലരൊക്കെ ഇത് പൂര്‍ണമായും ഏകപക്ഷീയമായാണ് നടപ്പിലാക്കുന്നത്. തിങ്കളാഴ്ച എന്തെങ്കിലും ഒരു തീരുമാനം എടുക്കുന്നു, ബുധനാഴ്ച അത് പിന്‍വലിക്കുന്നു, ശനിയാഴ്ച അത് വീണ്ടും നടപ്പിലാക്കുന്നു.'- ബാര്‍ട്ട് ഡി വെവെര്‍ പരിഹസിച്ചു. ബെല്‍ജിയം പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന സദസ്സില്‍ വലിയ ചിരിയും വന്‍ കയ്യടിയുമാണ് സൃഷ്ടിച്ചത്. സദസ്സിന്റെ പ്രതികരണം കണ്ടപ്പോള്‍, 'ഞാന്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്ക് കൃത്യമായി മനസ്സിലായിട്ടുണ്ടെന്ന് ഈ കയ്യടി വ്യക്തമാക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും, വ്യാപാര നയങ്ങളിലും തീരുവകളിലും ട്രംപ് നിരന്തരം വരുത്തുന്ന മാറ്റങ്ങളെയും അസ്ഥിരതയെയുമാണ് ബാര്‍ട്ട് ലക്ഷ്യം വെച്ചതെന്ന് വ്യക്തം. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
