ബെംഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി. ബെംഗളൂരുവിൽ താമസിക്കുന്ന യുവതിയാണ് ക്രൂരമർദനത്തിനിരയായത്.
പ്രതികൾ ബന്ദിയാക്കിയ യുവതിയെ പൊലീസ് മോചിപ്പിച്ചു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് അറസ്റ്റിലായത്.
രണ്ടുവർഷം മുൻപ് യുവതി രേഷ്മയിൽനിന്ന് ഒരുലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. നസ്രത്തിൽനിന്ന് 50,000 രൂപയും വായ്പയെടുത്തു. എന്നാൽ, കഴിഞ്ഞ ആറുമാസമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലിശ അടയ്ക്കുന്നത് മുടങ്ങി. ഇതോടെ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി.
ഭീഷണി ഭയന്ന് യുവതി താമസം മാറ്റുകയും രേഷ്മയുടെ നമ്പർ ഫോണിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് നസ്രത്ത് യുവതിയെ ഫോണിൽ വിളിച്ച് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു.
പുതിയ ജോലി സംഘടിപ്പിച്ച് നൽകാമെന്നും വാഗ്ദാനംചെയ്തു. ഇതനുസരിച്ച് നസ്രത്തിന്റെ വീട്ടിൽപോയ യുവതിയെ സുഹൈൽ ക്രൂരമായി മർദിച്ചെന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
