തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി.വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്.
അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിലും കേന്ദ്ര നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയരുകയും 12,000 മെഗാവാട്ടിന്റെ കുറവ് തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതിരിക്കുകയോ ഗ്രിഡ് ഫ്രീക്വൻസി കുറയുകയോ ചെയ്താൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
