മുംബൈ: ജനപ്രിയ ടെലിവിഷൻ ഗെയിം ഷോയായ 'കോൻ ബനേഗാ ക്രോഡ്പതി' വേദിയിൽ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും പങ്കുവെച്ച രസകരമായ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നു. അവതാരകനായ അമിതാഭ് ബച്ചന് മുന്നിലായിരുന്നു 2008-ൽ പുറത്തിറങ്ങിയ 'തഷൻ' സിനിമയുടെ ചിത്രീകരണ സമയത്തെ സെയ്ഫ് അലി ഖാൻ - കരീന കപൂർ പ്രണയത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള രസകരമായ അനുഭവം അക്ഷയ് കുമാർ വെളിപ്പെടുത്തിയത്.
സെയ്ഫും അക്ഷയ് കുമാറും ഒന്നിച്ചെത്തിയ എപ്പിസോഡിൽ, സെയ്ഫും കരീനയും തമ്മിലുള്ള പ്രണയം ആരംഭിച്ചത് തഷന്റെ സെറ്റിൽ വെച്ചാണോ എന്ന് അമിതാഭ് ബച്ചൻ ചോദിക്കുകയായിരുന്നു. ഇതിന് അതേ എന്ന് സെയ്ഫ് മറുപടി നൽകിയതോടെ, ബിഗ് ബി ചോദ്യം സെറ്റിൽ ഒപ്പമുണ്ടായിരുന്ന അക്ഷയ് കുമാറിലേക്ക് തിരിച്ചുവിട്ടു.
"ദിവസവും പുലർച്ചെ 4.30-ന് എഴുന്നേൽക്കുന്ന സ്വഭാവം എനിക്കുണ്ട്. അത്തരമൊരു പുലർകാലത്ത് തൊട്ടടുത്ത മുറിയിലായിരുന്ന കരീനയുടെ വാതിൽ തുറന്ന് സെയ്ഫ് പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു. കാര്യം തിരക്കിയപ്പോൾ ജോഗിങ്ങിന് പോകാൻ ഇറങ്ങിയതാണെന്നാണ് സെയ്ഫ് പറഞ്ഞത്."
അക്ഷയുടെ ഈ തമാശ കേട്ട് അമിതാഭ് ബച്ചനും കാണികളും പൊട്ടിചിരിച്ചു. 'അതെ, ഞങ്ങൾ ജോഗിങ്ങിന് പോകാൻ തന്നെയാണ് ഇറങ്ങിയത്' എന്ന് സെയ്ഫും തമാശയോടെ മറുപടി നൽകിയതോടെ വേദി ചിരിയിലാണ്ടു.
പുതിയ ചിത്രമായ 'ഹൈവാൻ' പ്രൊമോഷന്റെ ഭാഗമായാണ് ഇരുതാരങ്ങളും കെ.ബി.സി വേദിയിലെത്തിയത്. ഇരുവരുടെയും തമാശ നിറഞ്ഞ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
