പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ നിന്ന് സൂചി പുറത്തെടുത്ത സംഭവത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് സൂപ്രണ്ടിന് കൈമാറും.
എന്നാല്‍, സൂചിയുടെ ശാസ്ത്രീയ പരിശോധന നടത്താതെയാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. ചികിത്സക്കിടെ ശരീരത്തില്‍ സൂചി കയറാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ചുവിന്റെ മകള്‍ അദ്വികയാണ് സൂചിയുമായി ഒരു വര്‍ഷത്തോളം ജീവിച്ചത്.കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രസവ ചികിത്സ സമയത്താണ് കുട്ടിയുടെ ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിയത്.
പിന്നീട്, കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന സര്‍ജറിയിലൂടെ സൂചി പുറത്തെടുത്തിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
